Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പീതാംബരക്കുറുപ്പിന് കേന്ദ്ര കമ്മീഷന്റെ സമന്‍സ്

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പീതാംബരക്കുറുപ്പിന്  കേന്ദ്ര കമ്മീഷന്റെ സമന്‍സ്
X
MP-Peethambara-Kurup--12-04

കൊല്ലം: 100ലധികം പേര്‍ കൊല്ലപ്പെട്ട പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുന്‍ എംപിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ എന്‍ പീതാംബരക്കുറുപ്പിന്റെ മൊഴിയെടുക്കും. കമ്മീഷന്റെ സിറ്റിങ് നടക്കുന്ന ആശ്രാമം ഗസ്റ്റ്ഹൗസില്‍ ഇന്നുച്ചയ്ക്ക് 12ന് ഹാജരാവാന്‍ പീതാംബരക്കുറുപ്പിന് സമന്‍സ് കൈമാറി.
വെടിക്കെട്ട് നടത്താന്‍ രാഷ്ട്രീയക്കാരുടെ സഹായം ഉണ്ടായിരുന്നുവെന്ന ക്ഷേത്രഭാരവാഹികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കേസിലെ ഒന്നാം പ്രതിയും പുറ്റിങ്ങല്‍ ക്ഷേത്രഭരണസമിതി സെക്രട്ടറിയുമായ ജെ കൃഷ്ണന്‍കുട്ടിപിള്ള പീതാംബരക്കുറുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ സഹായസഹകരണങ്ങള്‍ സംബന്ധിച്ചു കമ്മീഷന് മൊഴി നല്‍കിയിരുന്നു. വെടിക്കെട്ട് നിരോധന ഉത്തരവ് കൈമാറാന്‍ ഏപ്രില്‍ എട്ടിന് പരവൂര്‍ വില്ലേജ് ഓഫിസര്‍ ക്ഷേത്രകമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പീതാംബരക്കുറുപ്പ് സിറ്റി പോലിസ് കമ്മീഷണറെ കാണാന്‍ ഭാരവാഹികളോടു പറഞ്ഞു. വിഷയം കമ്മീഷണറെ വിളിച്ച് ധരിപ്പിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കിയത്രെ. ഈ മൊഴി മുഖവിലയ്‌ക്കെടുത്താണു കുറുപ്പിനെ വിളിച്ചുവരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്. സമാനമായ മൊഴി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ക്രൈംബ്രാഞ്ച് സംഘത്തിനും നല്‍കിയിരുന്നു. എന്നാല്‍ അവരിത് കാര്യമായെടുത്തില്ല.
കേന്ദ്രസംഘം ഇന്നലെ പ്രധാനമായും പോലിസ് ഉദ്യോഗസ്ഥരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. അപകടം നടക്കുമ്പോള്‍ ചാത്തന്നൂര്‍ എസിപിയായിരുന്ന എം എസ് സന്തോഷ്, പരവൂര്‍ സിഐ എസ് ചന്ദ്രകുമാര്‍, എസ്‌ഐ ജസ്റ്റിന്‍ ജോണ്‍, പാരിപ്പള്ളി എസ്‌ഐ എസ് ജയകൃഷ്ണന്‍ എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it