പുറ്റിങ്ങല്‍ ക്ഷേത്രം തകര്‍ന്നനിലയില്‍ സൂക്ഷിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിടെ കേടുപാട് സംഭവിച്ച ക്ഷേത്രത്തിലെ കൊട്ടാരം കെട്ടിടം അന്വേഷണത്തിന്റെ ഭാഗമായി തകര്‍ന്ന നിലയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് എസ് എം കുല്‍ക്കര്‍ണി, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ എന്നിവര്‍ കോടതിയില്‍ നേരിട്ടത്തെിയാണ് അന്വേഷണത്തിന്റെ ഭാഗമായി തകര്‍ന്ന നിലയില്‍ കെട്ടിടഭാഗങ്ങള്‍ സൂക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന്, കണക്കെടുപ്പിനായി ഈ കെട്ടിടത്തില്‍ നിന്നു ശേഖരിച്ച വസ്തുക്കള്‍ യഥാസ്ഥാനത്തു തന്നെ തിരികെ വയ്ക്കാനും കെട്ടിടം അറ്റകുറ്റപ്പണി നടത്താനും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.



Next Story

RELATED STORIES

Share it