Kerala

പുറ്റിങ്ങല്‍ അപകടം: രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറിയുടെ മൊഴി

പുറ്റിങ്ങല്‍ അപകടം: രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ക്ഷേത്രഭരണസമിതി  സെക്രട്ടറിയുടെ മൊഴി
X
puttingal

കൊല്ലം: മല്‍സരക്കമ്പത്തിലേക്ക് വഴി തെളിച്ചത് രാഷ്ട്രീയ ഇടപെടലാണെന്ന് വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ തെളിവെടുപ്പിനിടെ ക്ഷേത്രഭരണസമിതി സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിപ്പിള്ള മൊഴി നല്‍കി. ഇതേക്കുറിച്ച് വിശദീകരിച്ചു തുടങ്ങിയ ഉടന്‍ മാധ്യമപ്രവര്‍ത്തകരെ കമ്മീഷന്‍ ഒഴിവാക്കുകയും ചെയ്തു.
നാല് ലക്ഷത്തി പതിനായിരം രൂപയാണ് കമ്പത്തിനായി നീക്കിവച്ചതെന്ന് മൊഴിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിന് ജില്ലാ കലക്ടറെ കണ്ടപ്പോള്‍ മല്‍സര കമ്പം നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞതായി കൃഷ്ണന്‍കുട്ടിപ്പിള്ള വെളിപ്പെടുത്തി. പിന്നീട് പരവൂര്‍ സിഐയെയും ചാത്തന്നൂര്‍ എസിപിയെയും കാണാന്‍ പോയി. ഈ സമയം മല്‍സരക്കമ്പം നിരോധിച്ചു കൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ഫാക്‌സിലെത്തി. വില്ലേജ് ഓഫിസില്‍ നിന്നാണ് ഇതിന്റെ പകര്‍പ്പ് വാങ്ങിയത്. തുടര്‍ന്ന് രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കൃഷ്ണന്‍കുട്ടിപ്പിള്ളയുടെ മൊഴി.
മുന്‍ എംപി കൂടിയായ കോണ്‍ഗ്രസ് നേതാവാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി എസ് ജയലാല്‍ ഉള്‍പ്പെടെ റിമാന്‍ഡിലുള്ള 15ഓളം പേരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തു.
Next Story

RELATED STORIES

Share it