Alappuzha local

പുറത്താക്കിയവര്‍ പ്രചാരണത്തിനിറങ്ങി: അണികള്‍ക്കിടയില്‍ അമര്‍ഷം

മാന്നാര്‍: സിപിഎമ്മില്‍ നിന്ന് പുറത്താക്കിയവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് അണികളില്‍ അമര്‍ഷത്തിനിടയാക്കി.
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരേ വിമതനായി മല്‍സരിക്കുകയും തുടര്‍ന്നു പാര്‍ട്ടി സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്യാന്‍ കാരണക്കാരനായ വക്തിയും ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചു ഇലക്ഷനില്‍ നിന്നും വിട്ടു നില്‍ക്കുകയും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ചരടുവലികള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റുചെയ്ത ഏരിയാ കമ്മിറ്റിയംഗവുമാണ് സിപിഎം സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത്.
ഇതില്‍ ഒരാള്‍ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിവരുന്ന വ്യക്തിയാണ്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയെ മര്‍ദ്ദിച്ചതിനും മാന്നാര്‍ സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ വിമതനായി മല്‍സരിച്ചതിനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിമതനായി മല്‍സരിച്ചതിനും ഇയാള്‍ക്കെതിരേ പാര്‍ട്ടി പലതവണ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മറ്റെയാള്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ചുമതലകള്‍വഹിച്ചിരുന്നയാളും സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ വിവാദങ്ങളെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയും പിന്നീട് സ്ഥാനം രാജിവയ്‌ക്കേണ്ടിവരികയും ചെയ്തയാളാണ്.
ഇദ്ദേഹത്തിന്റെ മകന്‍ ഒരു മതപുരോഹിതനും ഇപ്പോള്‍ ബിജെപിയോട് അടുക്കുകയും ചെയ്ത കേരള കോണ്‍ഗ്രസ് സെക്യുലര്‍ ടി എസ് ജോണ്‍ വിഭാഗം സംസ്ഥാന നേതാവുമാണ്. പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ക്കെതിരേ അണികള്‍ക്കിടയില്‍ സംസാരമുണ്ട്.
ഇവരെ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഏരിയാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പടെയുള്ള നല്ലൊരു വിഭാഗം പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it