palakkad local

പുറംപോക്കില്‍ അനധികൃത നിര്‍മാണം പുരോഗമിക്കുന്നു

പട്ടാമ്പി: ഭാരതപ്പുഴയോരത്ത് നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പൊതുസ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് വ്യാപകം.
മുതുതല പഞ്ചായത്തില്‍ പെരുമുടിയൂരില്‍ സിതാര ഓഡിറ്റോറിയത്തിന് മുന്‍വശം യാതൊരു അനുമതിയും ഇല്ലാതെയാണ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നിര്‍മാണ പ്രവൃത്തനം നടക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍മാണം നിര്‍ത്തിവച്ച് ചെയ്ത പ്രവൃത്തികള്‍ പൊളിച്ചുമാറ്റണമെന്ന് കാണിച്ച് മുതുതല പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ ഉത്തരവ് വാങ്ങി. എന്നാല്‍ നിര്‍മാണം തുടരാനുളള അനുമതിയില്ലെന്നിരിക്കേ ഭൂവുടമകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ധിക്കാരപരമായി നിര്‍മാണവുമായി മുന്നോട്ട് പോവുകയാണ്. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
പഞ്ചായത്ത് അധികൃതര്‍ വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും നിയമ സംവിധാനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് ഭൂവുടമകള്‍ മുന്നോട്ട് പോകുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ തടയാന്‍ പട്ടാമ്പി പോലിസിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
എന്നാല്‍ ഇതില്‍ പഞ്ചായത്ത് അധികൃതരും ഭൂവുടമകളും തമ്മില്‍ ഒത്തുകളിക്കുകയാണോ എന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അനധികൃതമായ കയ്യേറ്റ നിര്‍മാണം പൊളിച്ചു നീക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു. പട്ടാമ്പി ഭാരതപ്പുഴയോരം കൈയേറി വ്യാപകമായി നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പെരുകുമ്പോഴും അധികൃതര്‍ അനങ്ങാപ്പാറ നയം പിന്തുടരുകയാണ്.
Next Story

RELATED STORIES

Share it