Alappuzha local

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല; പെരുമ്പടവം ശ്രീധരന്‍

മാവേലിക്കര: അസഹിഷ്ണുത വര്‍ധിക്കുമ്പോള്‍ അതിനെതിരെയുള്ള പ്രതിരോധമായി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.
അഖില കേരളാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി എ ആര്‍ രാജരാജവര്‍മ്മ സ്മാരകം നടത്തുന്ന ചെറുകഥാ, നോവല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
എഴുത്തുകാരന്‍ രചനകളിലൂടെ പ്രതിഷേധിക്കണമെന്ന് പറയുന്നവരുടെ ഉപദേശം ആവശ്യമില്ല. ഏതു രീതിയില്‍ പ്രതിഷേധിക്കണമെന്ന് എഴുത്തുകാര്‍ക്ക് നന്നായി അറിയാം. വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായുള്ള യഥാര്‍ഥ പ്രതിരോധം പുരസ്‌കാരം തിരികെ നല്‍കുക തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it