പുരസ്‌കാരം തിരിച്ചു നല്‍കില്ല, എഴുത്തിലൂടെ ഫാഷിസത്തിനെതിരെ പോരാട്ടം തുടരും: സകറിയ

തിരുവനന്തപുരം: തനിക്ക് കിട്ടിയിട്ടുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ലെന്ന് എഴുത്തുകാരന്‍ സകറിയ. പുരസ്‌കാരം തിരിച്ച് നല്‍കുന്നതിലേറെ വര്‍ഗീയതയ്ക്കും ഫാഷിസത്തിനുമെതിരെ നിലനിര്‍ത്തിപോന്നിട്ടുള്ള നിലപാടുകള്‍ എഴുത്തിലൂടെയും വാക്കിലൂടെയും തുടരാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത് അതത് സമയത്തുണ്ടായിരുന്ന എഴുത്തുകാരുടെ കമ്മിറ്റികളാണ്.

പുരസ്‌കാരത്തുക ജനങ്ങളുടെ കീശയില്‍ നിന്ന് സര്‍ക്കാര്‍ എടുത്തതാണ്, അങ്ങനെയിരിക്കെ എന്നില്‍ വിശ്വാസമര്‍പ്പിച്ച് നല്‍കിയ പുരസ്‌കാരം മോദി സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നയങ്ങളോട് പ്രതിഷേധമറിയിക്കുവാന്‍ എന്തിന് താന്‍ മുന്‍ നിര്‍ത്തണമെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍ പുരസ്‌കാരം തിരിച്ചു നല്‍കുകയും അക്കാദമി സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും ചെയ്തവരോട് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ഫാഷിസ്റ്റ് ഭീഷണിയി ലോകശ്രദ്ധയിലെത്തിക്കാന്‍ അവരുടെ പ്രവര്‍ത്തിയും വാക്കും ഏറെ ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it