kannur local

പുരളിമലയില്‍ ജീപ്പ് മറിഞ്ഞ് എട്ടുപേര്‍ക്കു പരിക്ക്

ഉരുവച്ചാല്‍: മാലൂരിലെ പുരളിമലയില്‍ ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു. കൈതേരി പാലത്തില്‍നി ന്നും ആയിത്തറ മമ്പറത്തുനിന്നും പുരളിമല സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ ഉച്ചയോടെ മാലൂര്‍-പുരളിമല റോഡിലാണ് സംഭവം. മാട്ടാങ്കോട്ട് രമണി(43), മകള്‍ രസ്‌ന(22), അമല്‍ കൃഷ്ണ(6), എം സനൂപ്(13), സഹോദരി റിന്‍ഷ(16),വര്‍ഷ(13), തൃക്കടാലരിപ്പൊയിലിലെ പന്ന്യോട്ട് പ്രജീഷ്, ജീപ്പ് ഡ്രൈവര്‍ അനീഷ്(32), അനിമ(13) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇവരെ ഉരുവച്ചാല്‍ മെഡിക്ക ല്‍ സെന്ററിലും തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാലൂര്‍ എസ്‌ഐ കെ സതീശന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി.
പുരളിമല റോഡ് മെക്കാഡം ചെയ്തതോടെ അവധിദിവസങ്ങളില്‍ ഒട്ടേറെ വാഹനങ്ങളാണ് പുരളിമലയില്‍ എത്തുന്നത്. റോഡിലെ വളവും ഇറക്കവും അപകടത്തിനിടയാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it