kannur local

പുന്നാട് ബൈക്കും ഓട്ടോയും തീയിട്ടു നശിപ്പിച്ചു

ഇരിട്ടി: പുന്നാട് മുസ്‌ലിംലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും സമീപം നിര്‍ത്തിയിട്ട ഓട്ടോയും തീയിട്ടുനശിപ്പിച്ചു. പുന്നാട് ലക്ഷംവീട് കോളനിക്കു സമീപത്തെ മുസ്‌ലിംലീഗ് ഇരിട്ടി മുനിസിപ്പല്‍ സെക്രട്ടറിയും എംജി കോളജ് ജീവനക്കാരനുമായ സി ലത്തീഫിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ബൈക്കിനു തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന അയല്‍വാസി റഹീമിന്റെ ഓട്ടോയുടെ മുന്‍ഭാഗവും കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അക്രമത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഇരിട്ടി പോലിസും കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്ക് കത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു മുസ്‌ലിംലീഗ് ഇരിട്ടി മുനിസിപല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സി മുഹമ്മദലി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പുന്നാട് ടൗണില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it