thrissur local

പുന്നയൂരില്‍ 27.7 കോടി ബജറ്റ്: ഭവനനിര്‍മാണത്തിനും കുടിവെള്ള പദ്ധതിക്കും മുന്‍തൂക്കം

പുന്നയൂര്‍: ഭവന നിര്‍മ്മാണത്തിനും കുടി വെള്ള പദ്ധതിക്കും മുഴുവന്‍ വീടുകളിലും ജൈവ കൃഷിക്കും ഊന്നല്‍ നല്‍കി പുന്നയൂര്‍ പഞ്ചായത്തിലെ 2016-17 വര്‍ഷത്തിലേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് 50 ലക്ഷം ചെലവിടുന്ന കായല്‍ ബീച്ച് ടൂറിസത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കി. 27.7 കോടിയുടെ വരവും 27.51 കോടിയുടെ ചെലവും 19.6 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് പഞ്ചായത്ത് ഉപാധ്യക്ഷന്‍ ആര്‍ പി ബഷീര്‍ ആണ് അവതരിപ്പിച്ചത്.
സേവന മേഖലയ്ക്കു 1.75 കോടിയും കുടിവെള്ള പദ്ധതിക്കായി ഒരു കോടി രൂപയുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മന്ദലാംകുന്ന്, പഞ്ചവടി തീരപ്രദേശങ്ങളും അവിയൂര്‍ വളയംതോട് കണ്ണഞ്ചിറ പാലത്തിനു സമീപം കായല്‍ ടൂറിസവുമാരംഭിക്കാനുള്ള പദ്ധതിക്കാണ് അരക്കോടി നീക്കി വെച്ചിരിക്കുന്നത്.
പഞ്ചവടിയില്‍ സ്വകാര്യപങ്കാളിത്തത്തോടെ പബ്ലിക്ക് െ്രെപവറ്റ് പാര്‍ട്ടര്‍ണര്‍ ഷിപ്പ് മാതൃകയിലാണ് ബീച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര ആരോഗ്യ പരിപാടിക്കായി 50 ലക്ഷം, സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതിക്കായി 30 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഐ പി രാജേന്ദ്രന്‍, സീനത്ത് അഷറഫ്, ഷാജിത അഷറഫ്, അംഗങ്ങളായ അഷറഫ് മൂത്തേടത്ത്, ശിവാനന്ദന്‍ പെരുവഴിപ്പുറത്ത്, സുധീര്‍ ചിറ്റാറയില്‍, സുഹറാ ബക്കര്‍, കെ വി അബ്ദുല്‍ കരീം, പഞ്ചായത്ത് സെക്രട്ടറി കെ രവീന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി സയീദ ബീഗം, അക്കൗണ്ടന്റ് എം ആര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it