Flash News

പുനെയില്‍ ഇന്ന് ആര്‍എസ്എസ്സിന്റെ ശിവ ശക്തി സംഗമം

പുനെയില്‍ ഇന്ന്  ആര്‍എസ്എസ്സിന്റെ ശിവ ശക്തി സംഗമം
X
rss-event

പുനെ:ആര്‍എസ്എസ്സിന്റെ ശിവ ശക്തി സംഗമം ഇന്ന് പുനെയില്‍ നടക്കും. സംഗമം ആര്‍എസ്എസ്സ് മുഖ്യന്‍ മോഹന്‍ ഭഗ്ത് ഉദ്ഘാടനം ചെയ്യും. രാജ്യം ഇന്നു വരെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ  സംഗമമാണ് പുനെയില്‍ ഇന്ന് നടക്കുന്നതെന്ന് ആര്‍എസ്എസ് അവകാശപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 1,58,778 സ്വയം സേവകര്‍ പരിപാടിയില്‍ പങ്കെടുക്കും.മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് -എന്‍സിപി സഖ്യത്തിനെതിരേ സംസ്ഥാനത്ത് ആര്‍എസ്എസ്സിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് സംഗമം പൂനെയില്‍  നടത്തുന്നത്. ആര്‍എസ്എസ്സിന്റെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കും.മഹാരാഷ്ട്രയിലെ ശിവസേനയ്ക്ക് തങ്ങളുടെ ശക്തി കാണിച്ചുകൊടുക്കുക എന്ന ഉദ്ദ്യേശവും പുനെയിലെ സംഗമത്തിനുണ്ട്.
Next Story

RELATED STORIES

Share it