പുനീത് കുമാര്‍ കേരള ഹൗസ് അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസ് അഡീഷനല്‍ റസിഡന്റ് കമ്മീഷണറായി പുനീത് കുമാര്‍ ഐഎഎസ് ചുമതലയേറ്റു. കേരള ഹൗസിലെത്തിയ ഇദ്ദേഹത്തെ റസിഡന്റ് കമ്മീഷണര്‍ ഇന്ദര്‍ജിത് സിങ് ഐഎഎസ്, സ്ഥാനമൊഴിയുന്ന അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ് ഐഎഎസ് എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.1993 ബാച്ച് കേരള കാഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പുനീത് കുമാര്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തില്‍ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഡല്‍ഹി ഐഐടിയില്‍ നിന്ന് തെര്‍മല്‍ സയന്‍സില്‍ എംടെക് ബിരുദം നേടിയ പുനീത് കുമാര്‍ ഡല്‍ഹി സ്വദേശിയാണ്.
Next Story

RELATED STORIES

Share it