പുനലൂര്‍ സീറ്റില്‍ എ യൂനുസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്തിനു പകരം മുസ്‌ലിംലീഗ് പുനലൂരില്‍ മല്‍സരിക്കും. ഇവിടെ സ്ഥാനാര്‍ഥിയായി കൊല്ലം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ യുനുസ്‌കുഞ്ഞിനെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മല്‍സരിക്കുന്ന 24 സീറ്റുകളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായി. ആദ്യ ഘട്ടത്തില്‍ 20 സിറ്റിങ് സീറ്റുകളിലെയും തുടര്‍ന്ന് മൂന്ന് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it