പുത്തന്‍ വേലിക്കര പീഡനം; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പുത്തന്‍വേലിക്കര സ്വദേശിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത നാലാമത്തെ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
വിചാരണ നേരിട്ട കേസിലെ പ്രതികളായ തിരുവനന്തപുരം വെഞ്ഞാറമ്മൂട് മരുതമൂട് ഗീതാലയത്തില്‍ രാജീവ് (29), കീഴൂപ്പാടം കുഞ്ഞേലിപ്പറമ്പില്‍ ലിജിത്ത് (24), വരന്ദരപ്പള്ളി വെള്ളത്തേറ വീട്ടില്‍ സിനോജ് (25) എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.
പിഴ അടച്ചാല്‍ ഈ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. കേസിലെ മൂന്നാം പ്രതിയായിരുന്ന പുത്തന്‍വേലിക്കര പുളിക്കല്‍ വീട്ടില്‍ അജി സാക്ഷി വിസ്താരം പകുതി പിന്നിട്ടതോടെ മുങ്ങിയിരുന്നു.
Next Story

RELATED STORIES

Share it