പുത്തനത്താണിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാല കത്തിനശിച്ചു
BY Sumeera SMR9 April 2016 5:23 AM GMT
Sumeera SMR9 April 2016 5:23 AM GMT
പുത്തനത്താണി: ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം. പുത്തനത്താണി ചെലൂര്‍ പള്ളിപ്പാറയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണു തീപ്പിടിത്തമുണ്ടായത്. പുത്തനത്താണി സ്റ്റൈലോ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ നിര്‍മാണ ശാലയാണു പൂര്‍ണമായും കത്തിയത്. മലപ്പുറം, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നു എത്തിയ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണു തീ അണക്കാനായത്. രാവിലെ എട്ട് മണിയോടെയാണു തീ പൂര്‍ണമായും നിയന്ത്രണ വിധേയമായി. സമീപത്തെ മദ്റസയിലേക്കും വീട്ടിലേക്കും തീ പടര്‍ന്ന് നാശനഷ്ട്ടമുണ്ടായി. കുന്നം വളപ്പില്‍ അബു ഹാജിയുടെ വീടിലേക്കാണു തീ പടര്‍ന്നത്. വീടിന്റെ വയറിങും വിറകുപുരയുടെ ഒരു ഭാഗവും കത്തിനശിച്ചു. സമീപത്തെ സിറാജുല്‍ ഹുദാ മദ്റസയുടെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്ന് ചെറിയ തോതില്‍ നാശ നഷ്ട്ടമുണ്ടായി.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂര്‍ സ്റ്റേഷന് മാസ്റ്റര്‍ കെ മോഹനന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് തീ അണച്ചത്. തിരൂര്‍ ഡിവൈഎസ്പി മോഹന്‍ദാസിന്റെയും വളാഞ്ചേരി സിഐ കെ ജി സുരേഷിന്റെയും നേതൃത്വത്തിലുള്ള പോലിസും സ്ഥലത്തെത്തിയിരുന്നു.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂര്‍ സ്റ്റേഷന് മാസ്റ്റര്‍ കെ മോഹനന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് തീ അണച്ചത്. തിരൂര്‍ ഡിവൈഎസ്പി മോഹന്‍ദാസിന്റെയും വളാഞ്ചേരി സിഐ കെ ജി സുരേഷിന്റെയും നേതൃത്വത്തിലുള്ള പോലിസും സ്ഥലത്തെത്തിയിരുന്നു.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT