പുതുവല്‍സരാഘോഷം: ബുര്‍ജ് ഖലീഫക്കും സമീപത്തും ജനസാഗരം

ദുബയ്: ബുര്‍ജ് ഖലീഫക്കും സമീപത്തുമുള്ള പുതുവല്‍സരാഘോഷം ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. വര്‍ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ലൈറ്റ് ഷോകളും കാണാന്‍ ലക്ഷകണക്കിന് ആളുകളാണ് ഈ പ്രദേശത്ത് ഇന്നലെ വൈകിട്ട് മുതല്‍ തടിച്ചുകൂടിയത്. സമീപത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുട്ടികളടക്കമുള്ളവര്‍ കിലോമീറ്ററോളം നടന്നാണ് ഇവിടെ പുതുവല്‍സരം ആഘോഷിക്കാന്‍ എത്തിയത്.
ജനങ്ങളെ നിയന്ത്രിക്കാനായി ബുര്‍ജ് ഖലീഫയിലെ മെട്രോസ്‌റ്റേഷന്‍ രാത്രി 10 മുതല്‍ അടച്ചിട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി വിനോദ സഞ്ചാരികളാണ് ദുബയില്‍ പുതുവല്‍സരം ആഘോഷിക്കാനെത്തിയത്. നാലു ദിവസത്തിനകം രണ്ടു ലക്ഷം വിനോദ സഞ്ചാരികളാണ് തങ്ങളുടെ വിമാനത്തില്‍ ദുബയിലെത്തിയതെന്ന് എമിറേറ്റ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അര്‍ധരാത്രി മുതല്‍ ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ്, പാം ജുമൈറ എന്നീ പ്രദേശങ്ങളിലെ ആഘോഷത്തിനായി 9 ടണ്‍ കരിമരുന്നാണ് ഉപയോഗിച്ചത്. ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷകമായ ഗ്ലോബല്‍ വില്ലേജില്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ നേതൃത്തിലുള്ള കലാപരിപാടികളാണ് അരങ്ങേറിയത്. പ്രമുഖ ഷോപ്പിങ് മാളുകളില്‍ നവവല്‍സരാഘോഷത്തിന്റെ ഭാഗമായി 90 ശതമാനം വരെ വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ മിന്നല്‍ വില്‍പ്പനയും നടന്നു.
Next Story

RELATED STORIES

Share it