Flash News

പുതുവല്‍സരത്തില്‍ മോഡിയുടെ പുതിയ തീരുമാനം; വിദേശയാത്രകള്‍ കുറയ്ക്കുന്നു

പുതുവല്‍സരത്തില്‍ മോഡിയുടെ പുതിയ തീരുമാനം; വിദേശയാത്രകള്‍ കുറയ്ക്കുന്നു
X


pmന്യൂഡല്‍ഹി: അധികാരത്തിലേറി 19 മാസത്തിനുള്ളില്‍ 33 രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതുവല്‍സരത്തില്‍ തന്റെ യാത്രകള്‍ കുറയ്ക്കുന്നു. വിദേശയാത്രകള്‍ കുറച്ച് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. വിദേശയാത്രകള്‍ കുറയ്ക്കുന്ന ഷെഡ്യൂള്‍ തയ്യാറാക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ ഓഫിസിനോട് മോഡി നിര്‍ദ്ദേശിച്ചു കഴിഞ്ഞു. നിലവില്‍ തീരുമാനിച്ച യാത്രകള്‍ നടത്തും.
ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കും. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോഡിയുടെ തീരുമാനം.
Next Story

RELATED STORIES

Share it