പുതുവര്‍ഷത്തില്‍ വിദേശയാത്ര കുറയ്ക്കാന്‍ മോദിയുടെ തീരുമാനം

ന്യൂഡല്‍ഹി: പോയ വര്‍ഷം വിദേശയാത്രകള്‍ നടത്തി റെക്കോഡ് സൃഷ്ടിച്ച പ്രധാനമന്ത്രി പുതുവര്‍ഷത്തില്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് റിപോര്‍ട്ട്. കഴിഞ്ഞ 19 മാസത്തിനുള്ളില്‍ 33 രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. ദേശീയ പ്രാധാന്യമുളള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദിയുടെ ലക്ഷ്യമെന്നും അതിനാല്‍ ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വളരെക്കുറച്ചു വിദേശയാത്രകളും രണ്ടാം പകുതിയില്‍ സുപ്രധാന ഉച്ചകോടികളിലുമാണ് മോദി പങ്കെടുക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ പരിപാടി സൗദി അറേബ്യന്‍ സന്ദര്‍ശനമാണ്. ജനുവരി 15, 16 ആണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഹമ്മദ് ഔദ്യോഗികമായി ചുമതല ഏറ്റെടുത്തതിനു ശേഷം ഫെബ്രുവരിയിലേ മോദി സൗദി സന്ദര്‍ശിക്കൂ എന്നാണ് റിപോര്‍ട്ട്. പിന്നെ മാര്‍ച്ച് അവസാനത്തില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലും തുടര്‍ന്ന് വാഷിങ്ടണിലെ ആണവോര്‍ജ സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും.
ഇതിപുറമേ ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലും മോദി പങ്കെടുക്കും. പിന്നീടു നാം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വെനിസ്വേലയിലേക്കു പോവും. ഏഷ്യന്‍ ആന്റ് കിഴക്കന്‍ ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്കാണ് അടുത്ത യാത്ര. ഇന്തോ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടിക്കായി ജപ്പാന്‍ സന്ദര്‍ശനവും ഉണ്ട്. എന്നാല്‍, ഏറെ പ്രധാനപ്പെട്ടതെന്ന് കരുതാവുന്ന പാകിസ്താന്‍ സന്ദര്‍ശനം 2016 സപ്തംബറിനും നവംബറിനും ഇടിയിലാവുമെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it