പുതുപ്രതിഭകള്‍ക്കായി കാര്‍ട്ടൂണ്‍ മല്‍സരം

തിരുവനന്തപുരം: പുതുതലമുറയിലെ കാര്‍ട്ടൂണ്‍ പ്രതിഭകളെ കണ്ടെത്താന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ടൂണ്‍സ് അക്കാദമിയും ചേര്‍ന്ന് സംസ്ഥാനതല കാര്‍ട്ടൂണ്‍ മല്‍സരം സംഘടിപ്പിക്കുന്നു. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി കേരളത്തിന്റെ കാര്‍ട്ടൂണ്‍ ലോകത്ത് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് ആനിമേഷന്‍ സ്റ്റുഡിയോയുടെ ട്രെയ്‌നിങ് ഡിവിഷനാണ് ടൂണ്‍സ് അക്കാദമി. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ആനിമേഷന്റെ സാധ്യതകള്‍ക്ക് ചിറകുനല്‍കിയ സ്ഥാപനമാണ് ടൂണ്‍സ് അക്കാദമി. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍കലാമിന്റെ പേരിലുള്ള കലാം കാര്‍ട്ടൂണ്‍ അവാര്‍ഡിനായി നടക്കുന്ന സ്റ്റാര്‍ കാര്‍ട്ടൂണിസ്റ്റ് മല്‍സരത്തില്‍ പൊതുജീവിതത്തിലെ അഴിമതിയാണ് വിഷയം.
15 മുതല്‍ 25 വയസ്സു വരെയാണ് പ്രായപരിധി. എ4 സൈസില്‍ വരച്ച കാര്‍ട്ടൂണുകള്‍ 2016 ജനുവരി 15നകം സ്റ്റാര്‍ കാര്‍ട്ടൂണിസ്റ്റ് മല്‍സരം, ടൂണ്‍സ് അക്കാദമി, നിള ബില്‍ഡിങ്, ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലോ, cartoon academy@gmail.com-tem അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് 2016 ജനുവരി 25ന് കൊച്ചിയില്‍ തല്‍സമയ മല്‍സരം നടത്തും. ഇതിലെ മികച്ച പ്രതിഭയ്ക്കാണ് സ്റ്റാര്‍ കാര്‍ട്ടൂണിസ്റ്റ് കലാം പുരസ്‌കാരവും കാഷ് പ്രൈസും നല്‍കുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. മികച്ച മൂന്നുപേര്‍ക്ക് ഫെബ്രുവരിയിലെ സമ്മാനദാനച്ചടങ്ങിനോടനുബന്ധിച്ചുള്ള കാര്‍ട്ടൂണ്‍ കളരിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവും. വിശദവിവരങ്ങള്‍ക്ക് 9249494908/ 9446068579 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
Wg. Cdr.Narayanan.M---- þExecutive Director, Toonz Aca-demy.PrasannanAnikkad þChairman, Kerala Cartoon Academy. SudeernathþSecretary, Kerala C-artoon Aca-demy
Next Story

RELATED STORIES

Share it