kozhikode local

പുതുപ്പാടിയില്‍ ഊളാടന്‍ കാറ്റ് നാശം വിതയ്ക്കുന്നു

താമരശ്ശേരി: പുതുപ്പാടി മേഖലയില്‍ ഊളാടന്‍ കാറ്റ് നാശം വിതക്കുന്നു. ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന കാറ്റ് ജനുവരി പകുതി വരെയാണ് അനുഭവപ്പെടുന്നത്. ഇതുമൂലം കര്‍ഷകരുടെ ചെറുകൃഷികള്‍, ഓല, ഷീറ്റ് എന്നിവ മേഞ്ഞ വീടുകള്‍ക്കും ഏറെ നാശനഷ്ടമുണ്ടാവുന്നു. തെങ്ങിന്‍ കുലകളും, കമുകിന്‍ കുലകളും ഇളകി ആടി നശിക്കുന്നു. വാഴകളുടെ ഇല കാറ്റില്‍ ഒടിഞ്ഞു പോവുന്നതും കര്‍ഷകരെ വലയ്ക്കുന്നു. വീടിനു മുകളില്‍ നിന്ന് ഓലകളും, ഷീറ്റുകളും പാറിപ്പോവുകയോ ഇളകി നാശമാവുകയോ ചെയ്യുന്നു. ഈ കാറ്റുമൂലം ജനങ്ങളുടെ തൊലി വരണ്ടുണങ്ങുകയും ചുണ്ടുകളും കാല്‍ പാദങ്ങളും വിണ്ടുകീറുകയും ചെയ്യും. ശരീരത്തിലെ എണ്ണമയം തീരെയില്ലാത്ത അവസ്ഥയും പലര്‍ക്കും ഉണ്ടാകുന്നു. വിളവെടുപ്പിനു പാകമായി വരുന്ന നെല്ല്, കപ്പ, ചേന, ചേമ്പ് തുടങ്ങിയവ നിലംപൊത്തും. വെയിലിന്റെ ചൂട് വര്‍ധിക്കുകയും പൊടിപടലങ്ങള്‍ ശക്തിയായി പറക്കുകയും ചെയ്യുന്നതും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാ വര്‍ഷവും ഈ സീസണില്‍ പുതുപ്പാടി മേഖലയില്‍ ഊളാടന്‍ കാറ്റ് മുറതെറ്റാതെ എത്തുന്നുണ്ടെന്നും എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശ വാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it