Idukki local

പുതുതായി നിര്‍മിച്ച കൊന്നത്തടി- കല്ലാര്‍ പാലത്തില്‍ വിള്ളല്‍

തൊടുപുഴ: പുതുതായി നിര്‍മിച്ച കൊന്നത്തടി കല്ലാര്‍ പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നതായി ആരോപിച്ച് കൊന്നത്തടി വിളക്കുന്നേല്‍ അനില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കൊന്നത്തടി പഞ്ചായത്തില്‍ മുതിരപ്പുഴയാറിനു കുറുകെ കല്ലാറുകുട്ടി ഡാമിനു മുകളിലൂടെയുള്ള ഗതാഗതം ഡാമിനു ബലക്ഷയമുണ്ടാക്കുന്നവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
സമീപ പഞ്ചായത്തുകളായ മന്നാംകണ്ടം,വാത്തിക്കുടി, ഉടുമ്പന്‍ചോല, നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നയാളുകളുടെ വര്‍ഷങ്ങള്‍ നീണ്ട് ആവശ്യത്തെ തുടര്‍ന്നാണ് പാലം നിര്‍മിച്ചത്. അടിമാലി, നെടുംകണ്ടം മേജര്‍ ഡിസ്ട്രിക്റ്റ് റോഡായി പിഡബ്ലിയുഡി ഏറ്റെടുത്തിട്ടുള്ള റോഡിലുള്ള പാലമാണിത്.നിരവധി സമരങ്ങളുടെയും, നിവേദനങ്ങളുടെയും ഫലമായി കല്ലാറുകുട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വിഭാഗം അനുമതി നല്‍കിയത്.പാല നിര്‍മാണത്തിനു ഇടുക്കി ഓഫിസില്‍ നിന്നും എടുത്ത എസ്റ്റിമേറ്റ് പ്രകാരം 9,27,18,168 രൂപ അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ്ത.നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് ആറുമാസമായി. ആറുമാസം പിന്നിടുമ്പോഴാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. പാലം പണി പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ മെയിന്‍ സ്ലാബുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടു.
പാലത്തിന്റെ സ്ലാബില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഇതേ രീതിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടിട്ടുള്ളതായി അനില്‍ പറയുന്നു. ഇതിലൂടെ വെള്ളമിറങ്ങി കമ്പികള്‍ തുരുമ്പിച്ച് പാലം അപകടത്തിലാവുമെന്ന് ആരോപിച്ചാണ് അനില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
പാലത്തിന്റെ നിര്‍മാണത്തില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ റോഡ്‌സ്- ബ്രിഡ്ജസ് സെന്‍ട്രല്‍ സര്‍ക്കിള്‍ ആലുവ, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പിഡബ്ലിയുഡി റോഡ് ഡിവിഷന്‍ പൈനാവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്ലിയുഡി റോഡ്‌സ് ഡിവിഷന്‍ പൈനാവ്, അസിസ്റ്റന്റ് എന്‍ജിനിയര്‍,പിഡബ്ലിയുഡി റോഡ്‌സ് ഡിവിഷന്‍ പൈനാവ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് ഇതിനു കാരണമെന്നു പരാതിയില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it