പുതുച്ചേരിയില്‍ 8998 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു

പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കനത്ത മഴയെത്തുടര്‍ന്ന് 8998 ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷി നശിച്ചു. 11,418 കര്‍ഷകരുടെ നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചതെന്ന് മുഖ്യമന്ത്രി എന്‍ രംഗസ്വാമി പറഞ്ഞു. പുതുച്ചേരിയില്‍ മാത്രം 4420 ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായത്. കാരയ്ക്കലില്‍ 4248.34 ഹെക്ടറും യനമില്‍ 287.15 ഹെക്ടറും നെല്‍കൃഷി നശിച്ചു. നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് 20,000 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കനത്ത മഴ കരിമ്പുകൃഷിയെയും ബാധിച്ചു. 1544 ഹെക്ടര്‍ പ്രദേശത്തെ കരിമ്പുകൃഷി വെള്ളത്തിനടിയിലായി. കൂടാതെ എട്ട് ഹെക്ടര്‍ പ്രദേശത്തെ വെറ്റിലയും നശിച്ചു. വെറ്റിലകൃഷി നശിച്ച കര്‍ഷകര്‍ക്ക് 50,000 രൂപയും കരിമ്പുകൃഷി നശിച്ചവര്‍ക്ക് 15,000 രൂപയും നല്‍കും. മൊത്തം 2.71 കോടിയുടെ ധനസഹായം നല്‍കും. 51 കര്‍ഷകരുടെ വെറ്റിലകൃഷിയാണ് നശിച്ചത്. 1508 കര്‍ഷകരുടെ കരിമ്പുകൃഷിയാണ് വെള്ളത്തിനടിയിലായത്.
ചെന്നൈയില്‍
Next Story

RELATED STORIES

Share it