പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വലിയ കക്ഷി

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ 15 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതാണ് അഞ്ചിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏക ആശ്വാസം. 30 അംഗ സഭയില്‍ സഖ്യകക്ഷിയായ ഡിഎംകെയ്ക്ക് രണ്ടു സീറ്റ് കിട്ടി. സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തടസ്സമില്ല. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഇ വല്‍സരാജ് മാഹി മണ്ഡലത്തില്‍ സ്വതന്ത്രന്‍ വി രാമചന്ദ്രനോട് തോറ്റു. എന്നാല്‍, കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന് രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഭരണകക്ഷിയായിരുന്ന രംഗസ്വാമിയുടെ എഐഎന്‍ആര്‍സി എട്ടു സീറ്റില്‍ ഒതുങ്ങി. പാര്‍ട്ടിയുടെ നാല് മന്ത്രിമാരും സ്പീക്കറും പരാജയം നുണഞ്ഞു. അണ്ണാ ഡിഎംകെയ്ക്ക് നാലു സീറ്റ് ലഭിച്ചു.
Next Story

RELATED STORIES

Share it