Citizen journalism

പുതുച്ചേരിയിലും വെള്ളപ്പൊക്കം

പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് സര്‍ക്കാര്‍ അവധി നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21.8 സെന്റിമീറ്റര്‍ മഴയാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. ശക്തമായ മഴയെത്തുടര്‍ന്ന് കാമരാജ, വെങ്കിടേശ്വര റോഡുകള്‍ വെള്ളത്തിനടിയിലായി. ഇതേത്തുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. വെള്ളം കയറിയ പ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. പ്രളയബാധിതപ്രദേശങ്ങള്‍ മുഖ്യമന്ത്രി എന്‍ ആര്‍ രംഗസ്വാമി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it