Sports

പുതിയ രണ്ട് കളിക്കാര്‍ കൂടി ഐപിഎല്ലിലേക്ക്

മൊഹാലി:പരിക്കുകാരണം ഐപിഎല്‍ മല്‍സരങ്ങളില്‍ കളിക്കാനാവാതെ ഗാലറിയിലിരിക്കേണ്ടി വന്ന കളിക്കാര്‍ക്ക് പകരക്കാരെത്തുന്നു. റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ കെവിന്‍ പീറ്റേഴ്‌സന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് പരിക്ക് കാരണം ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമായത്.
സ്റ്റാര്‍ക്കിനു പകരം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ഡനാണ് ബാംഗ്ലൂരിനുവേണ്ടി പാഡണിയാനെത്തുന്നത്. കഴിഞ്ഞ ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച കരുത്തുമായി ഇന്ത്യയിലേക്കെത്തുന്ന ജോര്‍ഡന്‍ വിക്കറ്റ് വേട്ടയിലും റണ്‍സ് അടിച്ചെടുക്കുന്നതിലും കഴിവ് തെളിയിച്ചതാണ്. ജോര്‍ഡന്റെ സാന്നിധ്യം താര പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ബാംഗ്ലൂരിനു മുതല്‍കൂട്ടാവും.
റൈസിങ് പൂനെയുടെ കെപീറ്റേഴ്‌സന്‍ കാല്‍ മസിലിനേറ്റ പരിക്കുമൂലം നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ കവാജയാണ് പകരക്കാരനായെത്തുന്നത്.
പകരക്കാരനെ ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കി ലും പൂനെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് കവാജയ്ക്കുവേണ്ടി രംഗത്തുണ്ട്. കൊല്‍ക്കത്തയ് ക്കെതിരായ പരാജയത്തിന് ശേഷമാണ് ഫ്‌ളെമിങ് കവാജയെ ടീമിലെടുക്കുന്ന കാര്യം അറിയിച്ചത്.
ആസ്‌ത്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന കവാജ ഐപിഎല്ലില്‍ കന്നിക്കാരനാണ്. അദ്ദേഹത്തിന്റെ വരവോട് കൂടി പൂനെയില്‍ കളിക്കുന്ന കംഗാരുക്കളുടെ എണ്ണം ആറാവും.സ്റ്റീവ് സ്മിത്ത്, മി ച്ചെല്‍ മാര്‍ഷ്, ആദം സാംപ, പീറ്റര്‍ ഹാന്റ്‌സ്‌കോംപ്, സ്‌കോട്ട് ബോളന്‍ഡ് എന്നിവരാണ് പൂനെയുടെ ആസ്‌ത്രേലിയന്‍ കളിക്കാര്‍.
Next Story

RELATED STORIES

Share it