പുതിയ ബാലനീതി നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ജുവനൈല്‍ പ്രായപരിധി 16 ആയി കുറച്ചുകൊണ്ട് പാര്‍ലമെന്റ് പാസാക്കിയ ബാലനീതി നിയമഭേദഗതി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. കോണ്‍ഗ്രസ് നേതാവും സന്നദ്ധസംഘടനാ പ്രവര്‍ത്തകനുമായ തഹസീ പൂനവാലയാണ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് ഹരജി നല്‍കിയത്.
ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യം നടത്തിയത് 16 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ അവരെ പ്രായപൂര്‍ത്തിയായവരുടെ ഗണത്തില്‍പ്പെടുത്തി വിചാരണ ചെയ്യണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ 14ാം വകുപ്പ് ഉറപ്പുനല്‍കുന്ന തുല്യ അവകാശത്തെ നിഷേധിക്കുന്നതും ഏകപക്ഷീയവുമാണ് നിയമമെന്നാണ് ഹരജിയില്‍ പറയുന്നത്.
Next Story

RELATED STORIES

Share it