പുതിയ പോര്‍മുഖം തുറന്ന് ഡല്‍ഹി-കേന്ദ്രസര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റെയില്‍വേ അധികൃതര്‍ ചേരികള്‍ പൊളിച്ചുമാറ്റുന്നതിനിടെ കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ പുതിയ പോര് രൂപംകൊള്ളുന്നു. പശ്ചിമ ഡല്‍ഹിയിലെ ഷാക്കര്‍ ബസ്തി ചേരിയിലെ 1200 കെട്ടിടങ്ങളാണ് പൊളിച്ചുകളഞ്ഞത്. റെയില്‍വേ ഭൂമി കൈയേറ്റം ചെയ്തു എന്നാരോപിച്ചാണ് ചേരികള്‍ പൊളിച്ചത്. ഇതിനിടെയാണ് ആറുമാസം പ്രായമുള്ള ഒരു കുട്ടി കൊല്ലപ്പെട്ടത്.
ഈ നടപടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷമായി പ്രതിഷേധിച്ചു. ചേരി ഒഴിപ്പിക്കലും കുട്ടിയുടെ മരണവും തമ്മില്‍ ബന്ധമില്ലെന്ന് ഡല്‍ഹി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റെയില്‍വേ ട്രാക്കിനു ചുറ്റുമുള്ള 15 മീറ്റര്‍ പരിധികളിലാണ് ചേരികള്‍ വരുന്നതെന്നും ഇത് സുരക്ഷയ്ക്കു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചേരിയില്‍ സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it