Kerala

പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കും; വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേട്: പി സി ജോര്‍ജ്

പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കും; വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേട്: പി സി ജോര്‍ജ്
X
PC-GEORGEകോട്ടയം: വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരുന്നത് നീതികേടാണെന്ന് പി സി ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിച്ചയാളെ നോക്കുകുത്തിയാക്കുകയാണ് ചെയ്തത്. വിഎസ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഫലം മറിച്ചാവുമായിരുന്നു. പി സി ജോര്‍ജ് കോട്ടയം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുക്ഷത്തിന് വോട്ട് ചെയ്ത സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ പുറത്തുവന്നത്. അതേസമയം, പിണറായി നല്ലതു ചെയ്താല്‍ താന്‍ പിന്തുണയ്ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കര്‍ഷക ദ്രോഹിയും തെറ്റുകളുടെ കൂമ്പാരവുമാണ് കെ എം മാണി. കുടുംബവാഴ്ചയും കര്‍ഷക ദ്രോഹികളുമായ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണം. പാലായില്‍ കെ എം മാണി ജയിച്ചതിന് ആദ്യം അദ്ദേഹം നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണെന്നും പി സി പറഞ്ഞു. മാണി തോല്‍ക്കുമെന്ന പി സിയുടെ പ്രവചനം തെറ്റായല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഴിമതി കേസുകളുടെ കാര്യത്തില്‍ പിണറായിയും ഉമ്മന്‍ചാണ്ടിയും ഒത്തുകളിക്കും. അടുത്ത പ്രതിപക്ഷ നേതാവാകാന്‍ സാധ്യത രമേശ് ചെന്നിത്തലയ്ക്കാണ്. കേരളം കണ്ടതില്‍ വച്ച് ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it