പുതിയ പദ്ധതികളില്ല: രാഹുല്‍

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമില്ലെന്നും ദരിദ്ര സൗഹാര്‍ദമെന്നത് വാഗ്ദാനം മാത്രമാണെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. വ്യക്തമായ കാഴ്ചപ്പാടുകളോ നടപടികളോ ഇല്ലാതെ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്. രാജ്യത്തെ കര്‍ഷകരെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണ് ബജറ്റ് എന്നും അദ്ദഹം കുറ്റപ്പെടുത്തി. എന്നാല്‍ കാഴ്ചശക്തി ഇല്ലാത്തവര്‍ക്കായുള്ള ബ്രെയ്‌ലി പേപ്പറുകളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ ധനമന്ത്രിയുടെ നിര്‍ദേശത്തിന് നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it