പുതിയ പതാക: ന്യൂസിലന്‍ഡില്‍ അന്തിമഘട്ട വോട്ടെടുപ്പ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ പഴയ പതാക മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള അന്തിമഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബ്രിട്ടിഷ് കോളനിയായിരിക്കുമ്പോള്‍ മുതല്‍ ഉപയോഗിച്ചുവരുന്ന യൂനിയന്‍ ജാക്ക് പതാക മാറ്റി, പന്നല്‍ചെടിയുടെ രൂപം ആലേഖനം ചെയ്ത പുതിയ ദേശീയപതാക കൊണ്ടുവരുന്ന കാര്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നലെയാണ് പോസ്റ്റല്‍ വോട്ടെടുപ്പ് ആരംഭിച്ചത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിനു ശേഷം മാര്‍ച്ച് 24നായിരിക്കും ഫലം പ്രഖ്യാപിക്കുക. അതേസമയം, ഭൂരിഭാഗം പേര്‍ക്കും നിലവിലെ പതാകയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ കാണിക്കുന്നത്. ആസ്‌ത്രേലിയന്‍ പതാകയുമായുള്ള സാമ്യവും മുമ്പ് കോളനിയായിരുന്നതിന്റെ ഓര്‍മപ്പെടുത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് പതാക മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.
Next Story

RELATED STORIES

Share it