പുതിയ നരവര്‍ഗം

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് ആദ്യമനുഷ്യന്‍ ജന്മംകൊണ്ടത് എന്നത് ഇന്നു ശാസ്ത്രജ്ഞന്മാര്‍ ഏതാണ്ട് സമവായത്തിലെത്തിയ നിരീക്ഷണമാണ്. കെനിയയില്‍ നരവംശശാസ്ത്രജ്ഞന്മാര്‍ നടത്തിയ പര്യവേക്ഷണങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തിനു പിന്‍ബലമായത്. യൂറോപ്പിലെ നിയാണ്ടര്‍താല്‍ പൂര്‍ണമനുഷ്യരായിരുന്നില്ല.
മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുണ്ടായിരുന്ന, ആള്‍ക്കുരങ്ങുകളില്‍നിന്നു പല കാര്യത്തിലും മുമ്പില്‍നില്‍ക്കുന്ന ജീവിവര്‍ഗങ്ങളുടെ കാര്യത്തിലും ആഫ്രിക്ക തന്നെയാണു മുമ്പില്‍. മനുഷ്യരുടെ വംശവൃക്ഷത്തിലെ പല ശാഖകളും ആഫ്രിക്കയില്‍ കാണുന്നു. തുടരുന്ന പര്യവേക്ഷണങ്ങള്‍ പുതിയ നിഗമനങ്ങളിലെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കുകയും ചെയ്യുന്നു.
ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹാനസ്ബര്‍ഗില്‍ നിന്ന് 50 കി.മീറ്റര്‍ അകലെയുള്ള ഒരു ഗുഹയില്‍നിന്ന് ഈയിടെ കണെ്ടടുത്ത തലയോട്ടികളും എല്ലുകളും ഇതുവരെ കണ്ടുപിടിച്ച ജീവിവര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ഏതാണ്ട് 1,550 പേരുടെ ഫോസിലുകളാണ്  ജീവശാസ്ത്രജ്ഞന്മാര്‍ വേര്‍തിരിച്ചത്. അവ പരിശോധിച്ചപ്പോള്‍ ഇരുകാലികളും മനുഷ്യരോട് അടുത്തുനില്‍ക്കുന്നവയുമാണ് അവ എന്ന അനുമാനത്തിലാണ് ശാസ്ത്രജ്ഞന്മാര്‍ എത്തിനില്‍ക്കുന്നത്. ഹോമോസാപിയന്‍സ് എന്നാണല്ലോ മനുഷ്യരുടെ ശാസ്ത്രീയനാമം. ഇവയ്ക്ക് ഹോമോ നാലെഡി എന്നാണ് തല്‍ക്കാലം നാമകരണം ചെയ്തിരിക്കുന്നത്. എന്നാല്‍, ഫോസിലുകള്‍ ഒരു ജീവിവര്‍ഗം നിലനിന്നു എന്നതിന്റെ തെളിവല്ലെന്നു കരുതുന്നവരുമുണ്ട്.
Next Story

RELATED STORIES

Share it