Gulf

പുതിയ തൊഴില്‍ പരിശോധകര്‍ ചുമതലയേറ്റു

ദോഹ: ലേബര്‍ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ പരിശോധകര്‍(ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍) ചുമതലയേറ്റു. തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം ആസ്ഥാനത്ത് മന്ത്രി അബ്ദുല്ല സാലിഹ് മുബാറക് അല്‍ഖുലൈഫിയുടെ മുന്നിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ കര്‍മ രംഗത്തിറങ്ങുന്നത്.
ലേബര്‍ നിയമങ്ങള്‍ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിനും ആരോഗ്യ തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, താമസ സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030, ഖത്തര്‍ നാഷനല്‍ ഡവലപ്‌മെന്റ് സ്ട്രാറ്റജി 2011-2016 എന്നിവയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it