ernakulam local

പുതിയ കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷ: മേയര്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ പുതിയ കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് എറണാകുളം ഹൈക്കോടതിക്കു സമീപം നിര്‍മാണം ആരംഭിച്ച കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ പുതിയ ഓഫിസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗ്രേസി ജോസഫ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി കെ മിനിമോള്‍, മരാമത്ത് കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ഹാരിസ്, ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, ടാക്‌സ് അപ്പീല്‍ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി പി കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജനീയര്‍ കെ രേണുക, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീജ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാവിലെ സന്ദര്‍ശിച്ചു വിലയിരുത്തി. ആറ് മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച വേഗതയില്‍തന്നെയാണ് നീങ്ങുന്നതെന്ന് സംഘം വിലയിരുത്തി.
ഈ നിലയില്‍ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഓഫിസ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാം എന്ന് കരാറുകാരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എട്ട് നിലകളുള്ള ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ആറാം നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൗണ്‍സില്‍ ഹാളിന്റെ റൂഫ് നിര്‍മാണം ആയിട്ടുണ്ട്. മറ്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.
Next Story

RELATED STORIES

Share it