പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ
BY Sumeera SMR11 Nov 2015 4:55 AM GMT
Sumeera SMR11 Nov 2015 4:55 AM GMT
കണ്ണൂര്‍: പുതിയ അംഗങ്ങളെ വരവേല്‍ക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുങ്ങി. തിരഞ്ഞെടുപ്പി ല്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10നും കോര്‍പറേഷനി ല്‍ 11.30നും സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും റിട്ടേണിങ് ഓഫിസര്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പിന്നീട് മുതിര്‍ന്ന അംഗം ഔദ്യോഗിക രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം മറ്റംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്തില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ മുമ്പാകെയാണ് അംഗങ്ങള്‍ ചുമതലയേല്‍ക്കുക. ഇപ്രകാരം സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് മാത്രമേ 18,19 തിയ്യതികളില്‍ നടക്കുന്ന അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. കോര്പറേഷന് മേയര്‍, നഗരസഭാ ചെയര്മാന് തിരഞ്ഞെടുപ്പ് 18നു രാവിലെ 11നും ഡപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഓപണ്‍ ബാലറ്റിലൂടെയാണു തിരഞ്ഞെടുപ്പ്. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകില്‍ പേരും ഒപ്പും രേഖപ്പെടുത്തണം. നാളെ ചുമതലയേല്ക്കാത്തവര് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തിയ്യതി മുതല്‍ 30 ദിവസത്തിനകം ത്രിതല പ്രസിഡന്റ്, നഗരസഭാ ചെയര്മാന്, കോര്പറേഷന് മേയര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം അവരുടെ അംഗത്വം നഷ്ടപ്പെടും.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT