Second edit

പുതിയൊരു ആര്‍എസ്പി കൂടി

കോവൂര്‍ കുഞ്ഞുമോന്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കിയിരിക്കുന്നു- ആര്‍എസ്പി(എല്‍). കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള പ്രത്യയശാസ്ത്ര വൈജാത്യംമൂലം പിളര്‍ന്നുപോന്ന കെഎസ്പി വീണ്ടും പിളര്‍ന്നുണ്ടായതാണ് റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി. 'ചവറ മുതല്‍ ചവറ വരെ നീണ്ടുകിടക്കുന്ന' ഭൂവിസ്തൃതിയിലാണ് പാര്‍ട്ടിയുടെ അടിത്തറയും ജനപിന്തുണയുമെന്ന് ആളുകള്‍ ആര്‍എസ്പിയെപ്പറ്റി കളിയായി പറയാറുമുണ്ട്. ഏതായാലും കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം ഇടതു-വലതു മുന്നണികളില്‍ മാറിമാറി നിലയുറപ്പിച്ച ഈ പാര്‍ട്ടി നിരവധി പിളര്‍പ്പുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും ദേശീയതലത്തില്‍ ഇടതുമുന്നണിയിലും സംസ്ഥാനത്ത് യുഡിഎഫിലുമാണ് ആര്‍എസ്പി. ഒരേസമയം കാലുകള്‍ രണ്ടു തോണിയില്‍!
കോമാളിക്കളിയുടെ ഈ അന്തരീക്ഷത്തിലേക്കാണ് കോവൂര്‍ കുഞ്ഞുമോന്‍ എന്ന ആദര്‍ശസ്വരൂപന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാല്‍ വികാരവിജൃംഭിതനായി, പേരില്‍ തന്നെ ലെനിനിസ്റ്റ് എന്ന വാലു ചേര്‍ത്ത് പുതിയൊരു പാര്‍ട്ടിയുണ്ടാക്കിയത്. വെള്ളാപ്പള്ളി നടേശന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയതിന് പിന്നാലെയാണ് ഈ അവതാരം. ഇങ്ങനെ ഓരോരുത്തരും പാര്‍ട്ടിയുണ്ടാക്കുന്നതു തടയാന്‍ ഭരണഘടനയില്‍ വ്യവസ്ഥയൊന്നുമില്ല. അതിനാല്‍ എല്ലാവരുടെയും പൂതി നടക്കട്ടെ എന്നു വയ്ക്കുകയേ നിവൃത്തിയുള്ളൂ.
Next Story

RELATED STORIES

Share it