പുഞ്ചിരി പൊഴിച്ച് ജൊനീല്‍ ഡാസെന്‍ ഫിലിപ്പീന്‍സിലേക്കു മടങ്ങി

കൊച്ചി: ഫിലിപ്പീന്‍സില്‍നിന്നുള്ള ജൊനീല്‍ ഡാസെന്‍ എന്ന അഞ്ചുവയസ്സുകാരന്‍ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പുഞ്ചിരിയോടെ മടങ്ങി. ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 'സേവ് ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്' എന്ന പദ്ധതിയുടെ കീഴില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.കൈവിരലുകളും ചുണ്ടും നീലനിറത്തിലായ അവസ്ഥയിലായിരുന്നു ജൊനീലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സാജന്‍ കോശി പറഞ്ഞു. ശ്വാസമെടുക്കുന്നതിനും പ്രയാസമുണ്ടായിരുന്നു. ജന്മനാലുള്ള ഹൃദ്രോഗമായ ടെട്രാലോഗി ഓഫ് ഫാലറ്റ് എന്ന രോഗാവസ്ഥ മൂലമായിരുന്നു ഇത്. സാധാരണരീതിയില്‍ ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം അവസ്ഥ ശരിയാക്കേണ്ടതാണ്. പ്രായം കൂടിയതുകൊണ്ടുതന്നെ ശസ്ത്രക്രിയക്ക് റിസ്‌ക് കൂടുതലായിരുന്നു. തങ്ങളുടെ നേതൃത്വത്തില്‍  അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് ഡോ. കോശി പറഞ്ഞു. ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്നതിനാണ് ഡിഎം ഫൗണ്ടേഷന്‍ സേവ് ദ ലിറ്റില്‍ ഹാര്‍ട്ട്‌സ് പദ്ധതി.
Next Story

RELATED STORIES

Share it