Idukki local

പുകവലിച്ചതിന് പിഴയിട്ടതിനെച്ചൊല്ലി തര്‍ക്കം:  മുരിക്കാശേരിയില്‍ പോലിസും നാട്ടുകാരും ഏറ്റുമുട്ടി

തൊടുപുഴ: മുരിക്കാശേരിയില്‍ പോലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍എസ്‌ഐ. ഉള്‍പ്പെടെ മൂന്ന് പോലിസുകാരെയും, നാട്ടുകാരായ രണ്ട് പേരെയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 7.45 ഓടെ മുരിക്കാശ്ശേരി പാവനാത്മ കോളജ് ജങ്ഷനിലാണ് സംഘര്‍ഷമുണ്ടായത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: മുരിക്കാശേരി സ്വദേശിയായ ജോമിസ് പൊതുസ്ഥലത്ത് പുകവലിച്ചതിനു പോലിസ് പിഴ ചുമത്തി. എന്നാല്‍ പിഴ കോടതിയില്‍ അടച്ചോളാമെന്ന് സമ്മതിച്ച ഇയാളോട് പോലിസ് മേല്‍വിലാസം ചോദിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. മദ്യലഹരിയിലായിരുന്ന ജോമിസ് ഈ സമയം എസ്‌ഐ.യോട് കയര്‍ക്കുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്തു.ഇതിനിടെ ജോമിസ് ജോലി ചെയ്യുന്ന സ്ഥാപന ഉടമ ഷിന്റോയും മറ്റ് ചിലരും ചേര്‍ന്ന പോലിസിനെ ആക്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ എസ്‌ഐ ശിവലാല്‍,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സേവ്യര്‍, സജീവ് എന്നിവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പുകവലിച്ചതിന് പിഴയടക്കാനില്ലെന്ന് പറഞ്ഞപ്പോള്‍ പോലിസ് ജോമിസിനെ മര്‍ദിക്കുകയായിരുന്നെന്ന് നാട്ടുകാരും പറയുന്നു.
പരിക്കേറ്റ ജോമിസ്,ഷിന്റോ എന്നിവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുരിക്കാശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവം വിവാദമായതോടെ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
ഉടന്‍ തന്നെ റിപോര്‍ട്ട് എസ്പിയ്ക്ക് കൈമാറും.സംഭവത്തില്‍ മുരിക്കാശേരി സ്വദേശി കമ്പുങ്കല്‍ ജോമിസി(22)നെ അറസ്റ്റുചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it