പുകയില ഉല്പന്നങ്ങള് പിടികൂടി
BY Sumeera SMR25 Nov 2015 4:18 AM GMT
Sumeera SMR25 Nov 2015 4:18 AM GMT
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആലപ്പി-ചെന്നൈ ട്രെയിനില്പുകയില ഉല്പന്നങ്ങള് അടങ്ങിയ മൂന്നു ചാക്കുകള്‍ കണ്ടെത്തി.
ഇന്നലെ രാവിലെ 10.30നാണ് ഇവ എത്തിയത്. മഴയില്‍ നനഞ്ഞ് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ പോലിസ് ചാക്കുകെട്ട് പരിശോധിച്ചത്. അഹമ്മദാബാദിലെ നരോളിലെ ന്യൂ ഇന്ത്യാ നഗറിലെ റുസ്കോ പ്രോഡക്ട്സിന്റേതെന്നു എഴുതിയിരിക്കുന്ന ഈ പുകയില ഉല്പന്നത്തിന്റെ പേര് രേഷ്മയെന്നാണ്. ഒരു പായ്ക്കറ്റിന് 42 രൂപയാണ് വില.
1800ഓളം പാക്കറ്റുകള്‍ ചാക്കുകളിലായി ഉണ്ടായിരുന്നതായി റെയില്‍വേ എസ്ഐ സഹദേവന് ആചാരി പറഞ്ഞു. സിപിഒ മാരായ മുനവര്‍, പ്രേം, പ്രദീപ്കുമാര്‍, ലിനു ജോസഫ്, റജീഷ് എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്കി. പുകയില ഉല്പന്നങ്ങള് ഇന്നു ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി മേല്‍നടപടികള്‍ സ്വീകരിക്കും. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT