പീരങ്കിയുണ്ടകള്‍ കണ്ണൂര്‍ കോട്ടയില്‍ സംരക്ഷിക്കാന്‍ സഹായം നല്‍കും: മന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ കണ്ടെത്തിയ പീരങ്കിയുണ്ടകള്‍ അവിടെത്തന്നെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ സഹായവും ദേശീയ പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടാല്‍ നല്‍കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍. പീരങ്കിയുണ്ട ശേഖരം സന്ദര്‍ശിച്ച ശേഷം പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ലോകം അറിയേണ്ട ചരിത്രശേഖരമാണ്. ചരിത്രത്തിന്റെ അപൂര്‍വ നിധിശേഖരമാണിത്. ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്കു വേണ്ടിയുള്ള പ്രവൃത്തിക്കിടെയാണ് പീരങ്കിയുണ്ടയുടെ വന്‍ശേഖരം കണ്ടെത്തിയത്. എന്നാല്‍, ഇത് ഷോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.
പി കെ ശ്രീമതി എംപി, എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ ബാലകിരണ്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, മാര്‍ട്ടിന്‍ ജോര്‍ജ്, കെ സി ഗണേശന്‍, ബിജു ഉമ്മര്‍ എന്നിവരോടൊപ്പമാണ് മന്ത്രി പീരങ്കിയുണ്ട ശേഖരം സന്ദര്‍ശിച്ചത്. ഒമ്പതു ദിവസം നടത്തിയ ഉല്‍ഖനനത്തില്‍ 20,000ത്തിലേറെ പീരങ്കിയുണ്ടകളാണു കണ്ടെടുത്തത്.

Next Story

RELATED STORIES

Share it