പീഡനക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലിസ് സംഘത്തിന് മര്‍ദ്ദനം
BY Sumeera SMR23 Nov 2015 4:03 AM GMT
Sumeera SMR23 Nov 2015 4:03 AM GMT
മാനന്തവാടി: പീഡനക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലിസ് സംഘത്തിന് മര്‍ദ്ദനം. പ്രതിയെ കോളനിവാസികള്‍ മോചിപ്പിച്ചു.
തിരുനെല്ലി നെടുന്തന കോളനിയില്‍ വച്ച് ഇന്നലെ വൈകീട്ട് ആറോടെയാണ് പുല്‍പ്പള്ളി എസ്ഐ അബാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ വി എസ് അശോകന്, കെ സി വിജയന്, എം ഡി രവീന്ദ്രന് എന്നിവര്‍ക്കു മര്‍ദ്ദനമേറ്റത്. 2014ല്‍ പുല്‍പ്പള്ളി മരക്കടവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോളനിയിലെ ചന്ദ്രശേഖരനെ പിടികൂടാനെത്തിയതായിരുന്നു പോലിസ്.
നേരത്തെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ വിചാരണയ്ക്ക് എത്താത്തതിനെ തുടര്‍ന്നു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പ്രതി സ്ഥലത്തില്ലെന്നായിരുന്നു കോളനിയിലെത്തിയ പോലിസുകാരോട് വീട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ചന്ദ്രശേഖരനെ വീട്ടിനുള്ളില്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതോടെ കോളനിയിലെ ഏതാനും പേര് സംഘടിച്ചു പോലിസുകാരെയും ജീപ്പിലുണ്ടായിരുന്ന എസ്ഐയും മര്‍ദ്ദിച്ച ശേഷം പ്രതിയെ രക്ഷപ്പെടുത്തി. പരിക്കേറ്റ പോലിസുകാര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT