Districts

പീഡനക്കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ ജില്ലാ സെഷന്‍സ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം കഠിനതടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മധ്യപ്രദേശ് വിജയ്പൂര്‍ ബാങ്ക്രോഡിയിലെ ഇട്ടവായ് വിരേന്ദ്രസിങ് ഠാക്കൂറി(24) നെയാണ് ശിക്ഷിച്ചത്. ബലാല്‍സംഗ കേസില്‍ പത്തു വര്‍ഷവും 2012ലെ കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമ നിയമപ്രകാരം 10 വര്‍ഷവും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
കഴിഞ്ഞ വര്‍ഷം ജൂലൈ 3നാണ് കേസിന് ആസ്പദമായ സംഭവം. കയ്യൂര്‍-ചീമേനിയിലെ നിടുമ്പയില്‍ താമസിച്ച് മാര്‍ബിള്‍ ജോലി ചെയ്തുവരുകയായിരുന്നു ഇയാള്‍.
ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മറ്റൊരു മധ്യപ്രദേശ് കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് മലപ്പുറം നെല്ലേശ്ശേരിയിലേക്കു കൊണ്ടുപോയി ക്വാര്‍ട്ടേഴ്‌സില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
Next Story

RELATED STORIES

Share it