പീഡനം: ആര്‍ജെഡി മുന്‍ എംഎല്‍എയ്ക്ക് എതിരേ കുറ്റം ചുമത്തി

ലഖ്‌നോ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ലഭിനെതിരേ കോടതി കുറ്റം ചുമത്തി. പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376ാം വകുപ്പ് പ്രകാരവും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമപ്രകാരവുമാണ് കുറ്റം ചുമത്തിയതെന്ന് നാളന്ദ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശശിഭൂഷണ്‍ പ്രസാദ് സിങിന്റെ ഉത്തരവില്‍ പറയുന്നു.
ബല്ലഭിനെക്കൂടാതെ സുലേഖാ ദേവി, രാധാ ദേവി, തുസി ദേവി, ചോട്ടി കുമാരി, സന്ദീപ് എന്നീ പ്രതികളും കേസില്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിനെത്തുടര്‍ന്ന് ആര്‍ജെഡി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it