പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്‍കി

കൊച്ചി: രാജി വച്ചിട്ടും തന്നെ അയോഗ്യനാക്കിയതിനെതിരേ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാരോപിച്ചാണ് ഹരജി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരേ അന്വേഷണം നടന്നു വരുന്നതിനിടെ താന്‍ രാജി വച്ചതാണെന്നും എന്നാല്‍, ഇത് പരിഗണിക്കാതെ അയോഗ്യനാക്കി സ്പീക്കര്‍ ഉത്തരവിടുകയായിരുന്നെന്നും ഹരജിയില്‍ പറയുന്നു.
കേരള കോണ്‍ഗ്രസ്സിലെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ച തരത്തിലായിരുന്നു താന്‍ സ്വീകരിച്ച നിലപാടും പെരുമാറ്റവും പ്രവൃത്തികളുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ചീഫ് വിപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയോഗ്യനാക്കുകയാണുണ്ടായതെന്നും അതിനാല്‍ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
Next Story

RELATED STORIES

Share it