Flash News

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍
X
p.sreeramakrishnan-Mla-668

തിരുവന്തപുരം: 14-ാം നിയമസഭാ സ്പീക്കറായി  എല്‍ഡിഎഫിലെ പി ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി പി സജീന്ദ്രന് 46 വോട്ടുകള്‍ ലഭിച്ചു. ഭരണപക്ഷത്തിന് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ മത്സരം പേരിനുമാത്രമായിരുന്നു. എല്‍ഡിഎഫിന് 2 വോട്ടുകള്‍ അധികം കിട്ടിയിപ്പോള്‍ 47 പേരുടെ അംഗബലമുള്ള യുഡിഎഫിന് ഒരു വോട്ടിന്റെ കുറവും ഉണ്ടായി.പിസി ജോര്‍ജിന്റെ വോട്ട്  അസാധുവായതായാണ് സൂചന. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു.
പ്രോടേം സ്പീക്കര്‍ എസ് ശര്‍മ വോട്ട് ചെയ്തിട്ടില്ല. ഒ രാജഗോപാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നിയമസഭയുടെ 22-ാമത്തെ സ്പീക്കറായാണ് പി ശ്രീരാമകൃഷണന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it