പി പി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുന്നു

തിരുവനന്തപുരം: പി പി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സാധാരണ പ്രവര്‍ത്തകനായിട്ടായിരിക്കും മുകുന്ദന്‍ മടങ്ങിയെത്തുക. ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീടു തീരുമാനിക്കും. എല്ലാവരും സാധാരണ പ്രവര്‍ത്തകരായി തന്നെയാണ് പാര്‍ട്ടിയിലെത്തുന്നത്. പിന്നീട് സ്ഥാനങ്ങള്‍ നല്‍കുകയാണ് പതിവ്. പാര്‍ട്ടി വിട്ടുപോയ ആരായാലും തിരിച്ച്‌വന്നാല്‍ സ്വാഗതം ചെയ്യുമെന്നും കുമ്മനം പറഞ്ഞു. ഇന്ന് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തി മുകുന്ദന്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. പാര്‍ട്ടിയുടെ ഉത്തരമേഖല സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കെ 2006ലാണ് മുകുന്ദനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. മുകുന്ദന്റെ മടങ്ങിവരവിന് ആര്‍എസ്എസ് സംസ്ഥാന ഘടകം പച്ചക്കൊടി കാണിച്ചെങ്കിലും ചില ദേശീയ നേതാക്കള്‍ എതിര്‍ത്തിരുന്നു. അതേസമയം, തന്നെ കുമ്മനം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് പി പി മുകുന്ദന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it