kozhikode local

പി ടി ഉഷയ്ക്ക് വെസ്റ്റ്ഹില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ഭൂമി നല്‍കാന്‍ അനുവദിക്കില്ല

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കളി സ്ഥലത്തില്‍ നിന്നും പത്ത് സെന്റ് സ്ഥലം പി ടി ഉഷയ്ക്ക് വീട് നിര്‍മ്മിക്കാന്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അതി ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി ടി ഉഷക്ക് ഭൂമി നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അതിന് ഇപ്പോള്‍ തന്നെ ശ്വാസം മുട്ടി നില്‍ക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഭൂമി നല്‍കുന്നതിനോട് യോജിപ്പില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടിനോട്  2015 ആഗസ്ത് 31ന് ഫാക്‌സ് മുഖേന പിടി ഉഷക്ക് വീട് നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് ഭൂമി നല്‍കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചെങ്കിലും സികൂള്‍ സൂപ്രണ്ട് 2015 ആഗസ്ത് ഒന്നിന് കത്ത് മുഖേന സ്‌കൂളിന്റെ നിലവിലെ ശോചനീയീവസ്ഥയും വിശദീകരിച്ചുകൊണ്ട് ഒരു സെന്റ് ഭൂമി പോലും വിട്ടു കൊടുക്കാന്‍ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മറുപടി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ.എഞ്ചിനിയറിംങ് കോളജ്, കേരള ഗവ.പോളിടെക്‌നിക് കോളജ്, വെസ്റ്റ്ഹില്‍ ഗവ.ടെക്‌നിക്കല്‍ഹൈസ്‌കൂള്‍,എന്നീ സ്ഥാപനങ്ങളും സമീപ പ്രദേശത്തുള്ള മറ്റു സ്‌കൂളുകളും,റസിഡന്‍സ് അസോസിയേഷനുകളും, സ്‌പോര്‍ട്‌സ് ക്ലബ്ബുകളും കായിക പരിശീലനത്തിന് ഈ മൈതാനമാണ് ഉപയോഗപ്പെടുത്തുന്നത്.
സ്‌കൂളിന്റെ സമഗ്ര വികസന രൂപരേഖ പി ടി എ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്.ഈ ഉത്തരവ് എത്രയും വേഗം റദ്ദാക്കി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ സമഗ്ര വികസനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പി ടി ഉഷയ്ക്ക് വേറെ സ്ഥലം കണ്ടെത്തണം.
സ്‌കൂളിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പി ടി എ പ്രസിഡന്റ് പാനൂര്‍തങ്കം,വാര്‍ഡ് കൗണ്‍സിലര്‍ കെ വി ബാബുരാജ്,വൈസ് പ്രസിഡന്റുമാരായ കുഞ്ഞിക്കാമു,സന്തോഷ്‌കുമാര്‍,എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സുനില്‍,ഷൈബു,മണികണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it