പി ജയരാജന്റെ പ്രസ്താവന: നിയമവശം പരിശോധിച്ചു നടപടി- ചെന്നിത്തല

കണ്ണൂര്‍: അക്രമത്തിന് കടം വീട്ടുമെന്ന വിധത്തിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനയില്‍ നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമു ഖം പരിപാടി'മുന്‍വാക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങളിലും കൊലപാതകങ്ങളിലും സിപിഎമ്മിനുള്ള പങ്ക് വ്യക്തമാക്കുന്ന വാക്കുകളാണിത്. ഒരു നേതാവ് ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ല. മന്ത്രിമാര്‍ക്കെതിരേ 136 അഴിമതിക്കേസുകള്‍ നിലവിലുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണെന്നും വിഎസ് പറഞ്ഞ കേസുകള്‍ ഏതെല്ലാമാണെ ന്നും അദ്ദേഹം വ്യക്തമാക്കണം. മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോവും. കെ എം മാണി ഒഴികെ സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിക്കുമെതിരേ കേസെടുത്തിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ എല്ലാവിധ സൗകര്യവുമൊരുക്കും. വിമത സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാവും. അത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല.
കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫ് മികച്ച വിജയം നേടും. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാവും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍പിസി രഞ്ജിത്, ഖജാഞ്ചി പ്രശാന്ത് പുത്തലത്ത് സംസാരിച്ചു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി സംബന്ധിച്ചു.
Next Story

RELATED STORIES

Share it