പി ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹരജി ഇന്നു പരിഗണിക്കും. കഴിഞ്ഞ ദിവസം ജയരാജന്റെ റിമാന്‍ഡ് ഏപ്രില്‍ എട്ടുവരെ നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിചേര്‍ക്കാന്‍ ഒരു തെളിവും സിബിഐക്ക് ലഭിച്ചിട്ടില്ലെന്നും അഡ്വ. കെ വിശ്വന്‍ മുഖേന നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചു. വിചാരണ തുടങ്ങാനിരിക്കുന്ന കേസില്‍ തടവിലിടുന്നത് നീതിയല്ലെന്നും ചൂണ്ടിക്കാട്ടി. 25ാം പ്രതിയായ ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 12നാണു കീഴടങ്ങിയത്.
Next Story

RELATED STORIES

Share it