പി ജയരാജന്റെ ചോദ്യംചെയ്യല്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം; സിബിഐക്ക് അതൃപ്തി

കണ്ണൂര്‍: പി ജയരാജനെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം സജ്ജമാക്കിയ റൂമില്‍ ചോദ്യംചെയ്യുന്ന വേളയില്‍ ജയില്‍സൂപ്രണ്ട് പ്രകാശന്‍ അരിപ്പ ഇരിപ്പുറപ്പിച്ചതില്‍ സിബിഐ—ക്ക് അതൃപ്തി. ഇന്നലെ വൈകീട്ട് മൂന്നിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടു. ചോദ്യം ചെയ്യുന്ന വേളയില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടാവരുതെന്ന് സെഷന്‍സ് കോടതി ജഡ്ജി പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിനു വിപരീതമായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം.—
കതിരൂര്‍ മനോജിനെ അറിയില്ലെന്നും തന്നെ ആക്രമിക്കാന്‍ വന്ന സംഘത്തില്‍ മനോജ് ഉണ്ടായിരുന്നോ എന്നറിയില്ലെന്നും ചോദ്യം ചെയ്യലില്‍ പി ജയരാജന്‍ പറഞ്ഞതായാണറിയുന്നത്. തന്നെ വധിക്കാനെത്തിയ മറ്റുള്ളവരോട് തോന്നാത്ത വിരോധം മനോജിനോട് തോന്നേണ്ട കാര്യമില്ലല്ലോയെന്നുമാണ് പി ജയരാജന്റെ പ്രതികരണം. വിക്രമനുമായി പ്രത്യേക അടുപ്പം ഒന്നുമില്ല. പാര്‍ട്ടി നേതാവെന്ന നിലയില്‍ മറ്റുപ്രവര്‍ത്തകരോടുള്ള ബന്ധം മാത്രമേ വിക്രമനുമായുള്ളൂവെന്നും പി ജയരാജന്‍ മൊഴി നല്‍കി.
Next Story

RELATED STORIES

Share it