പി ജയരാജനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റി

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് മാറ്റിയത്. പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷിജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അത്യാഹിത വിഭാഗത്തിലെത്തി പി ജയരാജനെ പരിശോധിച്ചത്. നാലു പ്രാവശ്യം ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞത് കാരണം ജയരാജനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. വിദഗ്ധ പരിശോധന കൊണ്ടു മാത്രമേ ആരോഗ്യ സ്ഥിതി വ്യക്തമാവുകയുള്ളൂവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പിവി നാരായണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it